'ക്വലാരിസ്' എക്സിബിഷൻ ഇന്ന് സമാപിക്കും

മഞ്ചേരി: നോബിൾ വനിത കോളജിൽ മൂന്നു ദിവസമായി നടക്കുന്ന 'ക്വലാരിസ്' മെഗാ എക്സിബിഷൻ വ്യാഴാഴ്ച സമാപിക്കും. പ്രളയത ്തിൻെറ ദൃശ്യവത്കരണം, ഹാരി പോർട്ടർ റൂം, ഗോസ്റ്റ് ഹൗസ്, മോഹൻജദാരോ മാതൃക എന്നിവയാണ് പ്രധാന ആകർഷണം. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേരാണ് എക്സിബിഷന് എത്തിയത്. കോളജിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ വിവിധയിനം സ്റ്റാളുകളുമുണ്ട്. കോളജിലെ ഏഴു വകുപ്പുകള്‍ ചേര്‍ന്നാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്, സൈക്കോളജി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, ജേണലിസം തുടങ്ങിയ വകുപ്പുകളുടെ കീഴില്‍ 25ല്‍പരം സ്റ്റാളുകളുണ്ട്. br
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.