ചങ്ങരംകുളത്ത് കാറും വാനും കൂട്ടിയിടിച്ച്​ ഒരാള്‍ക്ക് പരിക്ക്​

ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൊലേറോ വാനും കാറും കൂട്ടിയിടിച്ച് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് പരിക് കേറ്റു. ചങ്ങരംകുളം ടൗണില്‍ ചിറവല്ലൂര്‍ റോഡില്‍ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. കാട്ടകാമ്പാല്‍ സ്വദേശി മണികണ്ഠനാണ് (42) പരിക്കേറ്റത്. മണികണ്ഠനെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറവല്ലൂര്‍ റോഡിലേക്ക് അമിതവേഗത്തില്‍ വന്ന ബൊലേറോ നന്നംമുക്ക് ഭാഗത്തുനിന്ന് ചങ്ങരംകുളം ടൗണിലേക്ക് വന്ന സ്വിഫ്റ്റ് കാറില്‍ ഇടിച്ച് താമരശ്ശേരി സ്റ്റോര്‍ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കെട്ടിടം ഭാഗികമായി തകര്‍ന്നു. രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി. സമീപത്തെ കുഞ്ഞബ്ദുവിൻെറ ഗാലക്സി ഷോപ്പിനും ബൈക്കിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ചങ്ങരംകുളം പൊലീസെത്തി മേല്‍നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.