ജിദ്ദ^കോഴിക്കോട്​ എയർ ഇന്ത്യ സർവീസ്​ ഒക്​ടോബർ 27ന് തുടങ്ങും

ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് ഒക്ടോബർ 27ന് തുടങ്ങും ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് ഒക്ടോബർ 27 -ന് ത ുടങ്ങും ജിദ്ദ: ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് ഒക്ടോബർ 27 -ന് പുനഃരാരംഭിക്കും. ആഴ്ചയിൽ രണ്ട് സർവീസ് വീതമാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. നാല് സർവീസാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്തായാലും രണ്ട് സർവീസുകൾ ഉറപ്പായിട്ടുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. പത്താം തിയതി മുതൽ ബുക്കിങ് ആരംഭിച്ചേക്കും. കൊച്ചിയിലേക്കുള്ള സർവീസ് വെട്ടിച്ചുരുക്കിയാണ് കോഴിക്കോട് സർവീസ്. രാത്രി 11.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് വൈകുന്നേരം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് തിരിച്ചു പറക്കും. ഒൗദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കോഴിക്കോട് വിമാനത്താവളം റൺവേ അറ്റകുറ്റപ്പണിയുടെ പേരിലാണ് എയർ ഇന്ത്യ ജിദ്ദ സർവീസ് നിലച്ചത്. ഇതേ തുടർന്ന് യാത്രക്കാർക്ക് കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരുന്നത്. മാസങ്ങൾക്ക് മുമ്പ് സൗദിയയുടെ വലിയ വിമാനങ്ങൾ കരിപ്പൂരിലിറങ്ങിയിട്ടും എയർ ഇന്ത്യ സർവീസ് തുടങ്ങാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.