പെരിന്തൽമണ്ണ: നാലുവർഷം മുമ്പ് തെരുവുനായുടെ കടിയേറ്റതിനെ തുടർന്ന് തെറ്റായ ചികിത്സ ലഭിച്ച് രോഗക്കിടക്കയിലായ ബാലിക മരണത്തിന് കീഴടങ്ങി. വെട്ടത്തൂർ തേലക്കാട് അരക്കുപറമ്പൻ റാഷിദിൻെറയും സമീനയുടെയും മകൾ റിഫയാണ് (എട്ട്) വെള്ളിയാഴ്ച രാത്രി എട്ടോടെ മരിച്ചത്. മൂന്നര വയസ്സുള്ളപ്പോഴാണ് വീടിന് സമീപത്തുനിന്ന് റിഫയുടെ മൂക്കിന് നായുടെ കടിയേറ്റത്. മറ്റു രണ്ടുപേർക്കും കടിയേറ്റിരുന്നു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ റിഫക്ക് കുത്തിവെപ്പും മരുന്നും നൽകി. പിന്നീട്, പനി വന്നതോടെ വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും രോഗകാരണം വ്യക്തമായില്ല. ചികിത്സയിലെ പിഴവാണെന്ന് ഏറെ വൈകിയാണ് ഡോക്ടർമാർ കണ്ടെത്തിയത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ബംഗളൂരുവിലെ ആശുപത്രിയിലും ഏറെക്കാലം ചികിത്സിച്ചു. ഇതിനിടെ കാഴ്ചയും പിന്നീട് കേൾവിയും നഷ്ടമായി. ശരീരത്തിൻെറ ഒാരോ അവയവങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലാവാൻ തുടങ്ങി. ചികിത്സ പിഴവ് സംബന്ധിച്ച നിയമനടപടികളും ഇതിനോടൊപ്പം നടന്നു. വിദേശത്തായിരുന്ന റാഷിദ് നാട്ടിൽ തിരിച്ചെത്തിയാണ് കുഞ്ഞിൻെറ ചികിത്സ നടത്തിയിരുന്നത്. സഹോദരങ്ങൾ: ഷിഫ, റിഷാൽ. pmna Obit Rifa (8)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.