കൊണ്ടോട്ടി: നെടിയിരുപ്പ് തപാൽ ഓഫിസിന് സമീപം നെടിയിരുപ്പ് സ്വരൂപം നാഷനൽ ഹെറിറ്റേജ് ടൂറിസം കൗൺസിലിന് കീഴിൽ ആരം ഭിച്ച ഓൺലൈൻ ആർക്കൈവിൻെറയും ഹെറിറ്റേജ് ലൈബ്രറിയുടെയും ഉദ്ഘാടനം ആർക്കിയോളജിസ്റ്റ് ഡോ. കെ.കെ. മുഹമ്മദ് നിർവഹിച്ചു. നെടിയിരുപ്പ് സ്വരൂപം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. തിരുവർച്ചനാംകുന്ന് മലബാർ ദേവസ്വം ബോർഡ് മാനേജിങ് ട്രസ്റ്റിയും തിരുവോണം മല ക്ഷേത്രത്തിൻെറ ചെയർമാനുമായ കെ.സി. രാജഗോപാല പണിക്കർ, കെ.ടി. റഹ്മാൻ തങ്ങൾ, യു.കെ.എം. അബ്ദുൽ ഗഫൂർ, ബഷീർ തൊട്ടിയൻ, പി.എം. മുഹമ്മദ് ഖാസിം തങ്ങൾ എന്നിവർ സംസാരിച്ചു. ഹെറിറ്റേജ് ലൈബ്രറിയിലേക്കുള്ള ഗ്രന്ഥേശഖരം എസ്.കെ.പി.എം തങ്ങൾ കെ.കെ മുഹമ്മദിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.