'അരങ്ങ്' ഒഴിഞ്ഞു; കോട്ടക്കല്‍ ജേതാക്കൾ

മലപ്പുറം: രണ്ട് ദിവസങ്ങളിലായി കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകരുടെ നൃത്തനൃത്യങ്ങൾക്ക് വേദിയായ മലപ്പുറം ക്ലസ്റ്റര്‍തല 'അരങ്ങ്' കലോത്സവത്തിന് സമാപനം. കോട്ടക്കല്‍ നഗരസഭ ഓവറോൾ കിരീടം നേടി. കുറുവ പഞ്ചായത്ത് രണ്ടാംസ്ഥാനവും മലപ്പുറം നഗരസഭ മൂന്നാംസ്ഥാനവും സ്വന്തമാക്കി. അസി. കലക്ടര്‍ രാജേഷ് കുമാര്‍ ചൗധരി, രാകേഷ് എന്നിവര്‍ സമ്മാനദാനം നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സി.കെ ഹേമലത, അസി. കോഓഡിനേറ്റര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, വേങ്ങര ബ്ലോക്കുകളിലെ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുള്ള കലാമത്സരമാണ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.