പെരിന്തൽമണ്ണ: സ്കൂളിലെ പാചകപ്പുരയിൽ പാചകവാതകം ചോർന്ന് തീപടർന്നു. പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിലെ സെൻട്രൽ എൽ.പി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ 11നായിരുന്നു സംഭവം. നാട്ടുകാരുടെയും അധ്യാപകരുടെയും സമയോചിത ഇടപെടലിൽ അപായമൊഴിവായി. പാചകക്കാരി കറി തയാറാക്കുന്നതിനിടെ സ്റ്റൗവിൻെറ ഭാഗത്തുനിന്ന് വാതകം ചോരുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. സമീപത്തെ ലോഡ്ജിൽനിന്ന് എക്സ്റ്റിങ്ക്വിഷർ കൊണ്ടുവന്നാണ് തീയണച്ചത്. അഗ്നിശമനസേന എത്തിയപ്പോഴേക്കും അണച്ചിരുന്നു. ചോറും കറിയും ഉപയോഗശൂന്യമായതിനാൽ ഉച്ചക്കുശേഷം സ്കൂളിന് അവധി നൽകി. സംസ്ഥാന നൂൺ മീൽ ഓഫിസർ ശ്രീലത, ജില്ല സൂപ്പർവൈസർ പി. ദിനേഷ്, നോർത്ത് സോൺ കോഓഡിനേറ്റർ എൽ.കെ. സജി, എ.ഇ.ഒ സ്രാജുദ്ദീൻ എന്നിവർ സ്ഥലം സന്ദർശിച്ചു. 2017 മുതലാണ് ഉച്ചഭക്ഷണത്തിന് പാചകവാതകം ഉപയോഗിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത്. അപകടസാധ്യതയുള്ളതിനാൽ എക്സ്റ്റിങ്ക്വിഷർ നിർബന്ധമാണ്. പ്രൈമറിയിൽ ഡി.പി.ഇ.പി നടപ്പാക്കിയ 1993-94ൽ സ്കൂളുകൾക്ക് ഇവ നൽകിയിരുന്നെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പടം...pmna1 പെരിന്തൽമണ്ണ സെൻട്രൽ എൽ.പി സ്കൂളിലെ പാചകപ്പുരയിൽ തീപടർന്നതിനെതുടർന്ന് ഉപയോഗശൂന്യമായ ചോറും കറിയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.