കൊണ്ടോട്ടി: മോങ്ങം അൻവാറുൽ ഇസ്ലാം വനിത അറബിക് കോളജ് എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച നാലാമത്തെ അഭയം ഭവനം കൈമാറി. കോളജിനു സമീപം വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന ദരിദ്ര ദമ്പതികൾക്കാണ് വീടൊരുക്കിയത്. വാലഞ്ചേരിയിൽ താമസിക്കുന്ന വിവാഹമോചിത, അരിമ്പ്ര സ്വദേശിനിയായ കോളജിലെ പൂർവ വിദ്യാർഥിനി, സലഫി ജബലിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട സ്ത്രീ എന്നിവർക്കാണ് നേരത്തെ വീടുകൾ പണിതു നൽകിയത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി സുവർണ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച 'അഭയം' ഭവന പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമിച്ചത്. നാലാമത്തെ വീടിൻെറ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി. റംലത്ത് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. മാനേജർ ടി.പി. അബ്ദുല്ലക്കോയ മദനി അതിഥികൾക്ക് ഉപഹാരം നൽകി. കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ്, എൻ.എസ്.എസ് കോഓഡിനേറ്റർ പ്രഫ. പി.വി. വത്സരാജൻ, മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീം, റോസമ്മ, ഡോ. പി. ഉമ്മുൽ ഹസനാത്ത്, പ്രോഗ്രാം ഓഫിസർ ഡോ. അബ്ദുന്നാസർ ഇല്ലത്ത്, വളൻറിയർ സെക്രട്ടറി കെ. മുർഷിദ എന്നിവർ സംസാരിച്ചു. പടം.....me kdy mongam anvarul islam veed മോങ്ങം അൻവാറുൽ ഇസ്ലാം വനിത അറബിക് കോളജ് എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച നാലാമത്തെ 'അഭയം' ഭവനത്തിൻെറ താക്കോൽദാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.