മഞ്ചേരി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോഴും സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നില്ലെന്ന് 'ആത്മദീപ്തി' ഐ.എസ്.എം ജില്ല തസ്കിയത്ത് സംഗമം വിലയിരുത്തി. വിദ്യാലയങ്ങളുടെ സുരക്ഷ ചുമതല പൊലീസിന് കൈമാറണമെന്നും പ്രവൃത്തിസമയം മുഴുവൻ പൊലീസ് സാന്നിധ്യം സ്കൂളുകളിൽ ഉറപ്പ് വരുത്തണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജൗഹർ അയനിക്കോട് അധ്യക്ഷത വഹിച്ചു. യൂസുഫ് ഫാറൂഖി, സലീം പെരിമ്പലം, ജാബിർ വാഴക്കാട്, ഡോ. മൊയ്‌തീൻ കുട്ടി സുല്ലമി, ജില്ല സെക്രട്ടറി പി.എം.എ. സമദ്, ലത്തീഫ് മംഗലശ്ശേരി, ഷക്കീൽ ജുമാൻ, ഹബീബ് മങ്കട, നജ്മുദ്ദീൻ വഴിക്കടവ്, അബ്ദുസമദ് ചാത്തല്ലൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.