ഡി.വൈ.എഫ്.ഐ കരിപ്പൂർ എയർപോർട്ട്​ മാർച്ച്

കൊണ്ടോട്ടി: വർഷങ്ങളായി കരിപ്പൂർ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്ക ുക, എ.ഐ.എ.ടി.എസ്.എൽ അഭിമുഖം കരിപ്പൂർ പ്രദേശത്ത് നടത്തുക, തദ്ദേശവാസികൾക്ക് പരിഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ എയർപോർട്ടിലേക്ക് മാർച്ച് നടത്തി. ഹജ്ജ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് എയർപോർട്ടിന് മുന്നിൽ പൊലീസ് തടഞ്ഞു. സി.പി.എം കൊണ്ടോട്ടി ഏരിയ സെക്രട്ടറി എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് ഇ. സുർജിത്, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡൻറ് എം. സലാഹ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം. ശ്രീജിത്ത് സ്വാഗതവും സലാം നന്ദിയും പറഞ്ഞു. പടം ഡി.വൈ.എഫ്.ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ എയർപോർട്ടിലേക്ക് നടത്തിയ മാർച്ച് സി.പി.എം കൊണ്ടോട്ടി ഏരിയ സെക്രട്ടറി എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.