എടവണ്ണ: ഇസ്ലാഹിയ ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ മുണ്ടേങ്ങര സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിക്ക് നായുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കൂട്ടുകാരിയൊത്ത് സ്കൂളിലേക്ക് വരുന്നതിനിടെ സ്കൂളിന് സമീപത്ത് സി.എൻ.ജി റോഡിൽ ജമാലങ്ങാടിക്കടുത്താണ് കടിയേറ്റത്. ഉടൻ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചെമ്പക്കുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രഥമ ശുശ്രൂഷ നൽകി മഞ്ചേരി മെഡിക്കൽ കോളജിലേക്കയച്ചു. ഇതേ സ്കൂളിലെ അധ്യാപികക്ക് നേരെയും വൈകീട്ട് നാലോടെ നായുടെ ആക്രമണമുണ്ടായി. ബാഗ് നായ കടിച്ചുമുറിച്ചെങ്കിലും അധ്യാപിക ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എടവണ്ണയിലും പരിസരങ്ങളിലും തെരുവുനായ് ശല്യം വർധിച്ചിരിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് ജമാലങ്ങാടി പെട്രോൾ പമ്പിന് സമീപത്ത് കുണ്ടുതോട് സ്വദേശിയായ കാർ ഡ്രൈവറുടെ കൈ നായ കടിച്ചുപൊളിച്ചിരുന്നു. ചെമ്പക്കുത്തിൽ റോഡിലൂടെ പ്രഭാതസവാരി നടത്തുകയായിരുന്ന റിട്ട. ഹെൽത്ത് ഇൻസ്പെക്ടറെയും കടിച്ചിരുന്നു. ടൗണിൽ പരാക്രമം കാണിക്കുന്ന നായ മറ്റു നായ്ക്കളെ കടിക്കുന്നതായും നാട്ടുകാർ പറയുന്നു. ഇതിന് പേ ഉണ്ടോ എന്ന് നാട്ടുകാർ നിരീക്ഷിച്ചുവരികയാണ്. സംയുക്ത യോഗം എടവണ്ണ: ലോക് താന്ത്രിക് യുവജനതാദൾ ജില്ല കമ്മിറ്റി ക്വിറ്റിന്ത്യ ദിനത്തിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന 'യുവതയുടെ കാഹളധ്വനി' വിജയിപ്പിക്കുന്നതിന് യുവ ജനതാദൾ എറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളുടെ സംയുക്ത യോഗം എടവണ്ണയിൽ ചേർന്നു. ജില്ല സെക്രട്ടറി മാത്യു കാരംവേലി ഉദ്ഘാടനം ചെയ്തു. തയ്യിൽ മജീദ് അധ്യക്ഷത വഹിച്ചു. എസ്. കമറുദ്ദീൻ, ഇല്യാസ് കുണ്ടൂർ, അഷ്റഫ് എടവണ്ണ, എൻ. അബ്ദുറഹീം, കെ. രാമു, സി.എച്ച്. മുസ്തഫ, പി.കെ. ഷൗക്കത്തലി, പി. സുബ്രഹ്മണ്യൻ, കെ. നജീബ്, കെ. സുബൈർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.