മഞ്ചേരി: ആനക്കയം പെരിമ്പലത്ത് കാറിൽ മണൽ കടത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി തള് ളി. ആനക്കയം സ്വദേശി തുറയൻ പിലാക്കൽ ആബിദ് റഹ്മാൻെറ (21) ജാമ്യാപേക്ഷയാണ് ജില്ല കോടതി തള്ളിയത്. മാർച്ച് രണ്ടിന് പെരിമ്പലത്തുവെച്ച് കാറിൽ മണൽ കടത്തുന്നതിനിടെ പട്രോളിങ് സംഘത്തെ കണ്ട് കാറുപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടെന്നാണ് കേസ്. മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.