മലപ്പുറം: ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല സമരസഹായ സമി തിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രകടനവും പൊതുയോഗവും നടത്തി. ജനറൽ മാനേജറുടെ ഓഫിസിന് മുന്നിൽ നടത്തിയ പ്രകടനം സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ വി.പി. അനിൽ അധ്യക്ഷത വഹിച്ചു. കെ. മോഹൻ, വി.പി. അബ്ദുല്ല, ജി. കണ്ണൻ, കെ. സുന്ദരരാജൻ, ഇ. കൃഷ്ണപ്രസാദ്, എൻ.ടി. അബൂബക്കർ, പി. ബാലകൃഷ്ണൻ, എം.എൻ. മാധവൻ, ഇ.എൻ. ജിതേന്ദ്രൻ, പി. കേശവദാസ് എന്നിവർ സംസാരിച്ചു. mpm aslm1 bsnl prakadanam ബി.എസ്.എൻ.എൽ കരാർ തൊഴിലാളി സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല സമരസഹായ സമിതിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.