പുലാമന്തോൾ: ജില്ല കലക്ടർ നൽകിയ ഒഴിവുദിവസം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് എം.എസ്.എഫ് പ്രവർത്തകരുടെ മാതൃക. ചപ്പും പായലും നിറഞ്ഞ് ഉപയോഗശൂന്യമായിരുന്ന മാലാപറമ്പിലെ എടത്തറച്ചോല ശുചീകരിച്ചാണ് മാതൃകയായത്. മഴക്കാലത്ത് നീന്തൽ പരിശീലനത്തിന് കുട്ടികളുമായി സമീപ പ്രദേശത്തെ രക്ഷിതാക്കൾ എടത്തറച്ചോലയിൽ എത്തുമായിരുന്നു. പായൽ കെട്ടിനിൽക്കുന്ന ചെക്ക്ഡാം കണ്ട് പലരും ഇത്തവണ നിരാശയോടെയാണു മടങ്ങിയത്. എം.എസ്.എഫ് മൂർക്കനാട് പഞ്ചായത്ത് പ്രസിഡൻറ് താജുദ്ദീൻ ആസാദിൻെറ നേതൃത്വത്തിൽ സാദിഖ് ഓണപ്പുട, റിൻഷാദ് ഓണപ്പുട, ഫുഹാദ് മൂർക്കനാട്, ഷലീഖ്, ഉനൈസ് വെങ്ങാട്, ഷാക്കിർ പള്ളിയാൽകുളമ്പ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. (പടം എം.എസ്.എഫ് പ്രവർത്തകർ മാലാപറമ്പ് എടത്തറച്ചോല ശുചീകരിക്കുന്നു Pml_edathara chola shu Cheekaranam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.