യൂത്ത്​ ലീഗ്​ കലക്​ടറേറ്റ് മാർച്ച്​

മലപ്പുറം: നിയമങ്ങളും വ്യവസ്ഥകളും സി.പി.എം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് മാറിയെന്നും ജനാധിപത്യവും ഭരണഘടനയും ഇടതു ഭരണത്തില്‍ തകര്‍ന്നെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എസ്.എഫ്‌.ഐ പ്രവർത്തകർ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് അന്വേഷിക്കണെമന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. യൂത്ത്‌ലീഗ് ജില്ല പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി എന്നിവർ സംസാരിച്ചു. യൂത്ത്‌ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.ടി. അഷറഫ് സ്വാഗതവും വി.ടി. സുബൈര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എം. അബ്ദുല്ലക്കുട്ടി, ജില്ല സെക്രട്ടറി ഉമ്മര്‍ അറക്കല്‍, പി.കെ.സി. അബ്ദുറഹ്മാൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: mplrf1: കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എസ്.എഫ്‌.ഐ പ്രവർത്തകർ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് അന്വേഷിക്കണെമന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.