നേതൃപരിശീലന ക്യാമ്പ്​ വിളിച്ച് ഭാവി തീരുമാനിക്കാൻ വീരേന്ദ്രകുമാർ വിഭാഗം

തിരുവനന്തപുരം: നേതാക്കളുടെ പരിശീലന ക്യാമ്പ് വിളിച്ച് രാഷ്ട്രീയഭാവി തീരുമാനിക്കാൻ ലോക്താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന നേതൃത്വം. ആഗസ്റ്റ് രണ്ടുമുതൽ നാലുവരെ ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിൽ ഭാവിസംബന്ധിച്ച് നാല് സാധ്യതകളാണ് നേതൃത്വം മുന്നിൽവെക്കുന്നത്. സംസ്ഥാനത്ത് പ്രാദേശിക പാർട്ടിയായി നിലനിൽക്കണമോ എന്നതാണ് അതിലൊന്ന്. സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, ജെ.ഡി (എസ്) എന്നീ കക്ഷികളിൽ ഏതെങ്കിലും ഒന്നുമായി ലയിക്കണമോ എന്നതാണ് മറ്റ് മൂന്ന് സാധ്യതകൾ. നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികൾക്കാകെയും സോഷ്യലിസ്റ്റ് പാർട്ടികൾക്ക് പ്രത്യേകിച്ചും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നീക്കം. ദേശീയ കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ, ജില്ല-മണ്ഡലം പ്രസിഡൻറുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എന്നിവരടക്കം 300 പ്രതിനിധികളാണ് ക്യാമ്പിൽ പെങ്കടുക്കുന്നത്. അതേസമയം ക്യാമ്പിലേക്ക് ദേശീയ നേതാവ് ശരത് യാദവ് അടക്കമുള്ളവരെ ക്ഷണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.