കോട്ടക്കൽ

സി.ബി.എസ്.ഇ സാമൂഹ്യ ശാസ്ത്രാധ്യാപകർക്ക് പഠനശിബിരം : സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ജില്ലയില െ സാമൂഹ്യ ശാസ്‌ത്ര അധ്യാപകർക്ക്‌ പഠനശിബിരം സംഘടിപ്പിച്ചു. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എം. ജൗഹർ ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ല പ്രസിഡൻറ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പി. നിസാർഖാൻ പഠനശിബിരത്തിന് നേതൃത്വം നൽകി. ജോജി പോൾ, നിർമല ചന്ദ്രൻ, മുഹമ്മദ് യാസിർ, എസ്. സ്മിത എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ഓഫ് സഹോദയ കേരള സംസ്ഥാന പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ സർട്ടിഫിക്കറ്റ്കൾ വിതരണം ചെയ്തു. ഫോട്ടോ: kottakkal CBSE SAHODAYA WORKHOP സി.ബി.എസ്.ഇ അധ്യാപക പഠനശിബിരം ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എം. ജൗഹർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.