'വിദൂരത'യിലേക്ക്​ നീണ്ട്​ കാലിക്കറ്റിലെ രണ്ട്​ വർഷ എം.ബി.എ

പെരിന്തൽമണ്ണ: രണ്ട് വർഷംകൊണ്ട് തീർക്കേണ്ട നാല് സെമസ്റ്റർ കോഴ്സിന് പ്രത്യക്ഷ കാരണങ്ങളൊന്നുമില്ലാതെ തന്നെ കാല ിക്കറ്റ് സർവകലാശാല എടുത്തത് അഞ്ചുവർഷം. കോഴ്സിന് ചേർന്നവരുടെ മൂന്നുവർഷം കവർന്നെന്ന് മാത്രമല്ല അവസാന സെമസ്റ്റർ പരീക്ഷ നടത്തി ഇപ്പോഴും കോഴ്സ് തീർക്കാൻ ശ്രമിക്കുന്നുമില്ല. വിദൂര വിദ്യാഭ്യാസ വിഭാഗം എം.ബി.എ കോഴ്സിന് ചേർന്നവരാണ് മൂന്നുവർഷം നഷ്ടമായ കഥ പറയുന്നത്. സപ്ലിമൻെററി പരീക്ഷകളും അവസാന സെമസ്റ്റർ പരീക്ഷയും വൈവയും ഇനി ബാക്കി കിടക്കുകയാണ്. കോഴ്സ് എന്ന് അവസാനിപ്പിക്കുമെന്ന് വാഴ്സിറ്റിയിൽ അന്വേഷിച്ചാലും ഉത്തരമില്ല. 2014 ഒക്ടോബർ എട്ടിനാണ് പ്രവേശനപരീക്ഷ നടത്തിയത്. 2015 ജനുവരി അഞ്ചിന് കോഴ്സിന് കൗൺസലിങ്ങ് നടത്തി. ആദ്യ സെമസ്റ്റർ ക്ലാസ് തുടങ്ങിയത് 2015 മാർച്ചിലാണ്. അതേവർഷം നവംബറിൽ ആദ്യ സെമസ്റ്റർ പരീക്ഷ നടന്നു. എന്നാൽ, രണ്ടാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങിയത് 2016 മാർച്ചിലും പരീക്ഷ നടത്തിയത് 2016 നവംബറിലുമാണ്. മൂന്നാം സെമസ്റ്റർ തുടങ്ങാൻ 2017 ഏപ്രിൽ വരെ വിദ്യാർഥികൾക്ക് കാത്തിരിക്കേണ്ടി വന്നു. ഇതിലെ പരീക്ഷ നടന്നത് 2018 ജനുവരിയിലാണ്. നാലാം സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കാൻ പിന്നെയും ആറുമാസം വൈകി. 2018 ജൂലൈയിലാണ് ക്ലാസ് തുടങ്ങിയത്. 2018 സപ്റ്റംബർ മാസത്തോടെ ക്ലാസ് അവസാനിച്ചെങ്കിലും ഇനിയും നാലാം സെമസ്റ്റർ പരീക്ഷ നടത്തിയിട്ടില്ല. മനം മടുത്ത് നിരവധി പേർ കോഴ്സ് ഉപേക്ഷിച്ചതായും വിദ്യാർഥികൾ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നവരും ജോലി കാത്തിരിക്കുന്നവരുമാണ് കോഴ്സിന് ചേർന്നവരിലേറെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.