പകരയിലും കഞ്ചാവ് ചെടികൾ കണ്ടെത്തി

ജാഗ്രത പുലർത്തണമെന്ന് എക്സൈസ് വകുപ്പ് താനൂർ: താനാളൂർ പകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പകരക്കുന്നത്ത് അങ്ങാടിക്ക് തെക്കുവശം സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് ചെറുതും വലുതുമായ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രണ്ടുമാസം പ്രായം തോന്നിക്കുന്ന ചെടികളാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തോടെ പറമ്പിൽ പുല്ലരിയാനെത്തിയ ആളാണ് പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടികൾ മുളച്ച് പൊങ്ങിയതായി കണ്ടത്. സംഭവമറിഞ്ഞ ലഹരി നിർമാർജന സമിതി ഭാരവാഹികളായ ടി.പി.എം. മുഹ്സിൻ ബാബു, സമദ് പകര, എ.പി. ജാബിർ, കെ. ഇബ്റാഹീംകുട്ടി, റഫീഖ് ചേലാട്ട് തുടങ്ങിയവരും നാട്ടുകാരും സ്ഥലത്തെത്തി. എക്സൈസ് വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് തിരൂർ എക്സൈസ് ഇൻസ്പെക്ടർ ബിനുകുമാർ, പ്രിവൻറീവ് ഓഫിസർ ബാബുരാജ്, ധനേഷ് എന്നിവർ സ്ഥലത്തെത്തി ചെടികൾ പറിച്ചെടുത്തു. ഈയിടെയായി പലയിടങ്ങളിലും കഞ്ചാവ് ചെടികൾ വളർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും കണ്ടാൽ വകുപ്പധികൃതരെ ഉടൻ വിവരമറിയിക്കണമെന്നും എക്സൈസ് ഇൻസ്പെക്ടർ ബിനുകുമാർ പറഞ്ഞു. പകരയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉൽപന്നങ്ങളുടെ ഉപയോഗം വ്യാപിച്ചുവരുന്ന സാഹചര്യത്തിൽ ലഹരി നിർമാർജന സമിതി ബോധവത്കരണ പരിപാടികൾ നടത്തിവരികയാണ്. രണ്ടാഴ്ച മുമ്പാണ് താനൂർ വാഴക്കത്തെരുവിൽ 11 കഞ്ചാവ് ചെടികൾ കണ്ടെത്തി എക്സൈസ് വകുപ്പധികൃതർ നശിപ്പിച്ചത്. പ്രദേശത്ത് താനൂർ മണ്ഡലം ലഹരി നിർമാർജന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസൂചകമായി എക്സൈസ് വകുപ്പധികൃതരുടെ സാന്നിധ്യത്തിൽ 11 ഔഷധ ചെടികൾ വെച്ചുപിടിപ്പിച്ചിരുന്നു. പടം...tirw6 gancha താനാളൂർ പകരയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് വകുപ്പധികൃതർ പറിച്ചെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.