വീട് നിർമിച്ചുനൽകി

തിരുനാവായ: കഴിഞ്ഞ പ്രളയത്തിൽ തിരുനാവായ പഞ്ചായത്ത് വാർഡ് 12ൽ പൂർണമായി തകർന്ന വീട് തിരുനാവായ സർവിസ് സഹകരണ ബാങ്ക് മുഖേന കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച് നൽകി. താക്കോൽ മന്ത്രി കെ.ടി. ജലീലിൽനിന്ന് വീട്ടുടമ കല്ലുവെട്ടിക്കൽ സാബിറ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡൻറ് താഴത്തറ പി. മുഹമ്മദ്, പഞ്ചായത്ത് അംഗം പി. അബ്ദുന്നാസർ തുടങ്ങിയവർ പങ്കെടുത്തു. ബാവ കൊടാശ്ശേരിക്ക് സവാക് പുരസ്കാരം തിരൂർ: സവാക് വർഷംതോറും നൽകാറുള്ള ഡി.കെ. ചെല്ലപ്പൻ സ്മാരക നാടക പുരസ്കാരത്തിന് ബാവ കൊടാശ്ശേരി അർഹനായി. നാടകം, സീരിയൽ, ചലച്ചിത്ര മേഖലകളിൽ സ്വതസിദ്ധമായ അഭിനയത്തിലൂടെ ശ്രദ്ധേയനായ ബാവ കൊടാശ്ശേരി കലാരംഗത്തിന് നൽകിയ സമഗ്ര സംഭാവനക്കുള്ള ആദരവായാണ് പുരസ്കാരം. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരൂർ കെ.ജി പടിയിലെ ലളിതകലാസമിതിയിൽ നടക്കുന്ന കുടുംബ സംഗമത്തിലെ പൊതുസമ്മേളത്തിൽ പുരസ്കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പടം...tirw7 bava kodaseri
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.