പല പരാതികളിലും എതിര്‍കക്ഷികള്‍ ഹാജരാവുന്നില്ല -​വനിത കമീഷൻ

മലപ്പുറം: വനിത കമീഷന് ലഭിക്കുന്ന പല ഗുരുതര പരാതികളിലും എതിര്‍കക്ഷികള്‍ ഹാജരാകുന്നില്ലെന്ന് അധ്യക്ഷ എം.സി. ജോ സഫൈൻ. ഈ പ്രവണത പരാതികള്‍ പരിഹരിക്കാൻ കാലതാമസം വരുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. മലപ്പുറത്ത് അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. പൊലീസിനെെകാണ്ട് വിളിപ്പിച്ചിട്ട്പോലും എതിർകക്ഷികൾ ഹാജരാകാത്ത സ്ഥിതിയുണ്ട്. ഇവരെ നിർബന്ധമായും ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു. ശനിയാഴ്ച മലപ്പുറത്ത് നടന്ന അദാലത്തിൽ 18 പരാതികളിലാണ് കക്ഷികള്‍ ഹാജരാവാതിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.