areekode ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിഷേധം

ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിഷേധം അരീക്കോട്: എസ്‌.ഐ സി.കെ. നൗഷാദിനെ ആക്രമിച്ച ലഹരി മാഫിയക്കെതിരെയും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയും ടൗണില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മാഫിയ പ്രവര്‍ത്തനങ്ങളും ലഹരി വില്‍പനയും വര്‍ധിച്ചതോടെയാണ് ജനകീയ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്. കേസുകളില്‍ ഉള്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്തു. കഞ്ചാവുമായി പിടികൂടുന്നതിനിടയില്‍ കഴിഞ്ഞ ആഴ്ച എസ്‌.ഐ സി.കെ. നൗഷാദിനെ കുത്തികൊല്ലാന്‍ ശ്രമിച്ചതില്‍ യോഗം പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മര്‍ വെള്ളേരി അധ്യക്ഷത വഹിച്ചു. എന്‍.വി. സക്കരിയ, ഡോ. അഫീഫ് തറവട്ടത്ത്, എം.ടി. മുസ്തഫ, എ.ഡബ്ല്യു. അബ്ദുറഹിമാന്‍, ജിതിന്‍ റാഷിദ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: അരീക്കോട് ലഹരിക്കെതിരെ നടന്ന പ്രതിഷേധ ജാഥ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.