മഞ്ചേരി: സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ നെല്ലിക്കുത്ത് സെക്ടർ സാഹിത്യോത്സവ് ആർട്ടിസ്റ്റ് സഗീർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി പയ്യനാട് സന്ദേശപ്രഭാഷണം നടത്തി. ജില്ല ഫിനാൻസ് സെക്രട്ടറി ശാക്കിർ സിദ്ദീഖി അനുമോദന പ്രഭാഷണം നടത്തി. മഞ്ചേരി നഗരസഭ സ്ഥിരംസമിതി ചെയർമാൻ പി.പി. കബീർ, പി.എൻ. ഹനീഫ, ഉനൈസ് സഖാഫി എന്നിവർ സംബന്ധിച്ചു. പടിക്കൽപറമ്പ്, ചുണ്ടമണ്ണ്, നെല്ലിക്കുത്ത് മുക്കം എന്നീ യൂനിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.