മഞ്ചേരി: തൃക്കലങ്ങോട് 32ൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ എടവണ്ണ സ്വദേശിയായ യുവതിക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. 32ൽനിന്ന് കുതിരാടത്തേക്ക് പോകുന്ന റോഡിലേക്ക് എതിർഭാഗത്ത് നിന്നെത്തിയ ബൈക്ക് പെട്ടെന്ന് തിരിച്ചതോടെ നിലമ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറി ബ്രേക്ക് ചവിട്ടി. ഇതോടെ പിന്നിലുള്ള മറ്റൊരു മിനിലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഇവരെ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കാറിൻെറ മുൻഭാഗം ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.