എൽ.ഡി.എഫ് സർക്കാറിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് സായാഹ്ന ധർണ കൊണ്ടോട്ടി: എൽ.ഡി.എഫ് സർക്കാരിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ കൊണ്ടോട്ടി നഗരസഭ യു.ഡി.എഫ് സായഹ്ന ധർണ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ കെ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുൽ അലി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ആലിബാപ്പു, സി.ടി. മുഹമ്മദ്, കിളിനാടൻ ഉണ്ണീൻ കുട്ടി, പി.പി.എം. സിദ്ദീഖ് മാസ്റ്റർ, എടക്കോട്ട് മഹബൂബ്, പി. അഹമ്മദ് കബീർ, എം.എ. റഹീം, പി. ഉമ്മർ ബാവ, കെ.പി. ഫിറോസ്, വി. അബൂബക്കർ, സി.കെ. നാടി കുട്ടി, കെ.കെ. മൂസകുട്ടി, യു.കെ. മമ്മദിഷ, കെ.പി. പ്രശാന്ത് മാസ്റ്റർ, കെ. അലവിക്കുട്ടി, എ. മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു കൊണ്ടോട്ടി: മുതുവല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എ. ഷൗക്കത്തലി ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ തെറ്റൻ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. ജൈസൽ എളമരം, എ. മുഹിയുദ്ദീൻ അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.