തൃശൂർ: എറണാകുളം മരട് നഗരസഭയിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളും ഉടന്‍ പൊളിക്കില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍. ഫ്ലാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ചെന്നൈ െഎ.ഐ.ടി സംഘത്തിൻെറ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും ഇതിന് പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. ഇവിടുത്തെ കുടുംബങ്ങളെ വഴിയാധാരമാക്കാനാവില്ല, പുനരധിവസിപ്പിക്കുന്നതെങ്ങനെയെന്നും പരിശോധിക്കേണ്ടതുണ്ട്. കൂടിയാലോചനകൾക്ക് ശേഷമെ പൊളിക്കൂ എന്നും, സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണം എന്ന ഉത്തരവിനെതിരെ നല്‍കിയ പുനപ്പരിശോധന ഹരജികളും കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.