കുടിവെള്ള പദ്ധതി ഉദ്ഘാടനം

കീഴുപറമ്പ്: കുനിയിൽ പ്രഭാത് ലൈബ്രറി എടക്കണ്ടിപ്പൊറ്റ അംഗൻവാടിയിൽ ഏർപ്പെടുത്തിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാട നം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. റൈഹാന ബേബി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം ഉസ്മാൻ മാസ്റ്റർ, ലൈബ്രറി സെക്രട്ടറി അബു വേങ്ങമണ്ണിൽ, പി.ടി.എ അംഗം ശ്രീധരൻ, സി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം കെ.വി. ഷഹർബാൻ സ്വാഗതവും മൈമൂന ടീച്ചർ നന്ദിയും പറഞ്ഞു. കുഞ്ഞാലിക്കുട്ടി, പി. കുട്ടൻ, കെ.പി. അബ്ദുല്ല മാസ്റ്റർ, പി.ടി. ഹുസൈൻ, കെ. അഷ്റഫ് മുനീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.