പെരിന്തൽമണ്ണ: പുത്തനങ്ങാടി യുവജനവേദി വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന . സ്കൂൾതല വായനമത്സര വിജയികളെ പരിപാടിയിൽ അനുമോദിച്ചു. വായനശാലകളുടെ പഞ്ചായത്ത് നേതൃതല സമിതി കൺവീനർ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വായനമത്സര വിജയികളായ ടി.പി. ഇൻഷ ഫാത്തിമ, വി.പി. ഫാത്തിമ നാസ്മിൻ, സി. ഷഹാന (ജി.എൽ.പി സ്കൂൾ പുത്തനങ്ങാടി), മുഹമ്മദ് ബാഹാസ്, മുഹമ്മദ് ഷഹീർ അൻഷിദ്, കെ. ഫിദ (പി.ടി.എം.യു.പി സ്കൂൾ, പുത്തനങ്ങാടി) എന്നിവരെ അനുമോദിച്ചു. എഴുത്തുകാരി ഹാരിഫ ഹൈദർ വായന പക്ഷാചരണ സന്ദേശം നൽകി. ഫിറോസ് ഖാൻ പുത്തനങ്ങാടി, കെ.എ. ആൻറണി, അലി അസ്കർ, സി. ഹക്കീം എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ: ജില്ല ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ വനിതകൾക്കായി നടത്തുന്ന വായനമത്സരം ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലയിൽ നടന്നു. വായനശാല സെക്രട്ടറി കെ. മധു ഉദ്ഘാടനം ചെയ്തു. കെ. സതീഷ്, പി.എം. ജലീൽ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് എസ്. മധുസൂദനൻ സമ്മാനദാനം നടത്തി. കെ. അനുശ്രീ, എം. ഹരിത, പി.എം. ജൗസ എന്നിവർ വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.