പുലാമന്തോൾ: കട്ടുപ്പാറ കുറിഞ്ഞാത്തംകോട് പ്രദേശത്ത് പുതിയ വൈദ്യുതി കണക്ഷൻ ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഇരുളിൽ കഴിഞ്ഞിരുന്ന പ്രദേശം പരിസരപ്രദേശികൾക്ക് പോലും അജ്ഞാതമായിരുന്നു. പുതിയ നിരവധി വീടുകൾ തലയുയർത്തിയതോടെ ഇവിടേക്ക് വെളിച്ചമെത്തിക്കാനുള്ള ശ്രമങ്ങളും ശക്തമായി. ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖയാണ് പുതിയ ടു ഫേസ് ലൈൻ വലിക്കാൻ 1,31,000 രൂപ ഫണ്ട് അനുവദിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖ നിർവഹിച്ചു. കുന്നത്ത് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഹൈറുന്നീസ, സി. അബു, തോട്ടുങ്ങൽ മുഹമ്മദ് കുട്ടി, ഖാദർ ചെമ്മല, ഹമീദ് പാറപ്പുറയൻ, റിയാസ് കളരിക്കൽ എന്നിവർ സംസാരിച്ചു. നിലവിൽ ഇരുപതോളം കുടുംബങ്ങൾക്ക് പദ്ധതി ആശ്വാസമേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.