നിർത്തിയിട്ട മിനിലോറി മുന്നോട്ടുനീങ്ങി മതിലിൽ തട്ടി മറിഞ്ഞു

പുലാമന്തോൾ: റോഡരികിൽ . പുലാമന്തോൾ പുഴ റോഡിൽ വ്യാഴാഴ്ച രാവിലെ അഞ്ചിനായിരുന്നു സംഭവം. പുഴ റോഡിൽ പ്രവർത്തിക്കുന് ന പച്ചക്കറി സ്ഥാപനത്തിലേക്ക് തക്കാളിയുമായി വന്ന മിനിലോറിയാണ് മറിഞ്ഞത്. പച്ചക്കറി കച്ചവട സ്ഥാപനത്തിന് മുന്നിൽ നിർത്തിയ മിനിലോറി ഡ്രൈവർ ഇറങ്ങിയ ഉടൻ മുന്നോട്ട് നീങ്ങുകയായിരുന്നു. 50 മീറ്ററോളം സഞ്ചരിച്ച് തൊട്ടടുത്ത സ്ഥാപനത്തിൻെറ മതിലിൽ ഇടിച്ച് റോഡരികിലെ ടെലിഫോൺ തൂണിന് മീതെ മറിയുകയായിരുന്നു. മതിൽ ഭാഗികമായി തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.