കൊണ്ടോട്ടി: പുളിയംപറമ്പ് പ്രവാസി കൂട്ടായ്മയായ പെയ്‌സ് നടത്തി. കാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ സംഗമം ഉദ്ഘാടനം നടത്തി. പെയ്‌സ് രണ്ടാം വാര്‍ഷിക പരിപാടിയില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. സുശാന്ത് നിലമ്പൂരിനെയും രാഗേഷ് പെരുവള്ളൂരിനെയും ആദരിച്ചു. രാഗേഷ് പെരുവള്ളൂര്‍ മുഖ്യാതിഥിയായി. എ വണ്‍ ട്രോഫി ഷൂട്ടൗട്ട് മത്സരത്തില്‍ ആഷിഖ് തോട്ടോളി, കെ.എം. അലവിക്കുട്ടി എന്നിവര്‍ വിജയികളായി. കെ.എം. റിയാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ടി. ജെസലി, സി. ബാവ, ചെറീത് മാസ്റ്റര്‍, പി. ശാഹുല്‍ ഹമീദ്, പി. റിയാസ്, വി.കെ. മുസ്തഫ, പി. ഷാഫി, ടി. ജംഷിദ്, എൻ. ഹംസ ഹാജി, ടി. അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു. അമീര്‍ മാസ്റ്റര്‍ സ്വാഗതവും കെ. റഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.