ഉന്നതവിജയം നേടിയ ബധിര വിദ്യാര്‍ഥികള്‍ക്ക് ആദരം

കൊണ്ടോട്ടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബധിര വിദ്യാര്‍ഥികള്‍ക്ക് ആദരം. കൊണ്ടോട്ടി ഇസ്ലാമി ക് സ്റ്റഡിസൻെറര്‍ ഫോര്‍ ദി ഡഫ് എന്ന സ്ഥാപനമാണ് ജില്ലയിലെ ബധിര വിദ്യാര്‍ഥികളെ ആദരിച്ചത്. ജില്ലയില്‍ ആദ്യമായാണ് ബധിരര്‍ക്കായി ഇത്തരമൊരു പരിപാടി ഒരുക്കിയത്. ബധിരസമൂഹത്തിൻെറ വിദ്യാദ്യാസ, സാംസ്‌കാരിക ധാർമിക പഠനത്തിന് വേണ്ടി കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് സ്ഥാപിച്ചതാണ് കൊണ്ടോട്ടി ഇസ്ലാമിക് സ്റ്റഡീ സൻെറര്‍ ഫോര്‍ ദി ഡഫ്. സ്ഥാപനത്തിൻെറ വാര്‍ഷിക ഉപഹാരം കൂടിയായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള അമ്പതോളം വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ഇതില്‍ അഞ്ചു വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസിന് അര്‍ഹരായവരാണ്. അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ് നിര്‍വഹിച്ചു. ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡുകളും നല്‍കി. സൻെറര്‍ പ്രസിഡൻറ് ഡോ. പി. അര്‍ഷദ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുറഹിമാന്‍, കെ. ഷാഹുല്‍ ഹമീദ്, ജാസ്മിന്‍, ഫവാസ് കൊട്ടപ്പുറം, സക്കീര്‍ പുളിക്കല്‍, വി. നൗഫല്‍, ഫാസിത് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.