IMP വല്ലാർപാടം പാലത്തിൻെറ സ്പാൻ തകർന്നു കൊച്ചി/വൈപ്പിൻ: വല്ലാർപാടം ഡി.പി വേൾഡിൻെറ മുൻവശത്തുള്ള മേൽപാലത്തിൻെറ സ് പാൻ തകർന്ന് വിള്ളൽ കണ്ടെത്തി. പാലത്തിൻെറ കിഴക്കുവശത്തെ ആദ്യ സ്പാൻ ഏകദേശം രണ്ടുമീറ്റർ തകർന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. പൊലീസെത്തി പരിശോധന നടത്തിയതിനെത്തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അപ്രോച്ച് റോഡ് പാലത്തിനോടുചേരുന്ന ഭാഗത്തെ സ്പാനാണ് തകർന്നനിലയിൽ കണ്ടത്. 60 കോടി ചെലവിട്ട് കഴിഞ്ഞ സർക്കാറിൻെറ കാലത്ത് നിർമിച്ച പാലം രണ്ടുവർഷം മുമ്പാണ് തുറന്നുകൊടുത്തത്. വൈപ്പിന്‍ ഭാഗത്തേക്കുള്ള റോഡില്‍ ഡി.പി വേള്‍ഡിൻെറ ഓഫിസിനുമുന്നില്‍ തുറമുഖത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് ഗതാഗതതടസ്സമുണ്ടാകാതിരിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി നിര്‍മിച്ചതാണ് പാലം. ചൊവ്വാഴ്ച വൈകീട്ടോെടയാണ് പാലത്തിലെ തകർച്ച ശ്രദ്ധയിൽപെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജിഡ കൗണ്‍സില്‍ അംഗം ആൻറണി സജി ഡയറക്ടര്‍ രാമചന്ദ്രനെ വിവരം അറിയിച്ചതിനെത്തുടർന്ന് സിറ്റി പൊലീസ് അസി. കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പാലം വഴിയുള്ള ഗതാഗതം തടഞ്ഞു. മേൽപാലത്തിന് താഴെ ഇരുവശത്തുകൂടിയാണ് ഇേപ്പാൾ വാഹനങ്ങൾ വിടുന്നത്. ഡി.പി വേള്‍ഡ് അധികൃതരും സ്ഥലത്തെത്തി. എന്നാല്‍, നാഷനല്‍ ഹൈവേ അതോറിറ്റിയില്‍നിന്ന് ആരും എത്തിയിട്ടില്ല. സംഭവം ശ്രദ്ധയിൽപെടുത്തിയപ്പോൾ, പോർട്ട് ട്രസ്റ്റിനായിരുന്നു നിർമാണ ഉത്തരവാദിത്തമെന്നായിരുന്നു നാഷനൽ ഹൈവേ അതോറിറ്റിയുടെ നിലപാട്. എന്നാൽ, തങ്ങൾക്ക് ബന്ധമില്ലെന്നാണ് പോർട്ട് ട്രസ്റ്റ് പറയുന്നത്. കണ്ടെയ്നർ ലോറികളോ അധികഭാരം വഹിച്ചുള്ള വാഹനങ്ങളോ പാലത്തിലൂടെ പോകാറില്ല. വൈപ്പിൻ, മുനമ്പം, െചറായി ഭാഗങ്ങളിലേക്കുള്ള ജനങ്ങളാണ് സാധാരണ മേൽപാലം ഉപയോഗപ്പെടുത്തുന്നത്. ഭാരവാഹനങ്ങളൊന്നും സഞ്ചരിക്കാതിരുന്നിട്ടും ഇത്രവേഗത്തിൽ പാലത്തിൻെറ സ്പാൻ തകർന്നതിനുപിന്നിൽ ഗുരുതര ക്രമക്കേടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. പൈലിങ് സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്ന് നിർമാണഘട്ടത്തിൽ പാലം പണി തടസ്സപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.