മണ്ണാർമല: മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമി സംസ്ഥാന അവാർഡ് നേടിയ കീഴാറ്റൂർ അനിയൻ മാസ്റ്റർക്ക് മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ. മുഹമ്മദ്, പ്രസിഡൻറ് കെ. ജാഫർ, താലൂക്ക് ലൈബ്രറി സെക്രട്ടറി മൊയ്തുട്ടി മാസ്റ്റർ, കല്ലിങ്ങൽ മുഹമ്മദ്, പി.വി. അരുൺ, ജയപ്രഭ, കെ.ടി. യൂസഫ്, കെ. ഷരീഫ്, കെ. ഫിറോസ്, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ദിനാചരണം താഴെക്കോട്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ സെമിനാർ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. പെരിന്തൽമണ്ണ സിവിൽ എക്സൈസ് ഓഫിസർ വി.ടി. കമ്മുക്കുട്ടി ഉദ്ഘാടനം ചെയ്യും. താഴെക്കോട് ഹെൽത്ത് ഇൻസ്‌പെക്ടർ വി.ടി. മുഹമ്മദ് ക്ലാസെടുക്കും. അറബിക് ക്ലബ് പട്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് ക്ലബ് രൂപവത്കരിച്ചു. സെമിനാർ അൻസാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആമിന അധ്യക്ഷത വഹിച്ചു. നഹാസ് എം. നിസ്താർ, അധ്യാപകരായ ബുശൈറുദ്ദീൻ ശർഖി, അബൂബക്കർ, നാസർ, ജാബിർ എന്നിവർ സംസാരിച്ചു. അറബിക് സാഹിത്യ സമാജവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.