പുലാമന്തോൾ: . പുലാമന്തോൾ-കൊളത്തൂർ റൂട്ടിൽ താവുള്ളി പാലത്തിനടുത്താണ് സംഭവം. താവുള്ളി തോടിന് കുറുകെ സ്ഥാപിച്ച വ ലിയ പൈപ്പിൻെറ ജോയൻറിൽനിന്നാണ് വെള്ളമൊഴുകുന്നത്. കുടിവെള്ള പദ്ധതിയുടെ പഴയ ലൈൻ കൂടിയാണിത്. പൈപ്പ് തകർന്നത് കാരണം ഈ ലൈനിനെ ആശ്രയിക്കുന്ന പാലൂർ, ചെമ്മലശ്ശേരി, കുരുവമ്പലം ഭാഗത്തേക്ക് ദിവസങ്ങളായി വെള്ളം ലഭിക്കാറില്ല. കുടിവെള്ള പദ്ധതിയുടെ വെള്ളം പാഴാവുന്ന ജോയൻറ് സ്ഥിതിചെയ്യുന്ന ഭാഗത്ത് ഓടയുടെ സ്ലാബ് മാറ്റിവെച്ച നിലയിലാണ്. വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്ന് പറയപ്പെടുന്നു. പരാതി പറഞ്ഞ് ദിവസങ്ങൾ പലത് കഴിഞ്ഞാലും വാട്ടർ അതോറിറ്റി ജീവനക്കാർ തിരിഞ്ഞുനോക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.