മഞ്ചേരി: അപ്രതീക്ഷിതമായി പെയ്ത വേനൽമഴയിൽ ഏറനാട് താലൂക്കിൽ 1.23 കോടിയുടെ കൃഷിനാശം ഉണ്ടായതായി കണക്ക്. ഏപ്രിൽ, മേയ് മാസത്തിൽ പെയ്ത മഴയിലാണ് ഇത്രയും നഷ്ടമുണ്ടായത്. ഊർങ്ങിട്ടിരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. 35 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അരീക്കോട് പഞ്ചായത്തിൽ 33 ലക്ഷം, ചീക്കോട് പഞ്ചായത്തിൽ 24 ലക്ഷം, എടവണ്ണ പഞ്ചായത്തിൽ 15 ലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചു. ശക്തമായ കാറ്റിൽ നിരവധി വാഴകളാണ് നശിച്ചത്. കവുങ്ങ്, തെങ്ങ് തുടങ്ങി മറ്റ് വിളകളും നശിച്ചു. നഷ്ടപരിഹാരം ലഭിക്കാനായി ഏകദേശം രണ്ടായിരത്തോളം അപേക്ഷകളാണ് താലൂക്ക് കൃഷിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിച്ചത്. കുലച്ച വാഴക്ക് 300 രൂപയും അല്ലാത്തതിന് 150 രൂപയൂം നഷ്ടപരിഹാരമായി നൽകും. തെങ്ങിന് 3000 രൂപയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.