അഹ്മദാബാദ്: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ അഹ്മദാബാദിലെ സഹകരണ ബാങ്ക്, നോട്ടുനിരോധ സമയത്ത് കോടികളുടെ അ നധികൃത ഇടപാട് നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ഗുജറാത്ത് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. നിരോധസമയത്ത് അഹ്മദാബാദ് ജില്ല സഹകരണ ബാങ്ക്, 745.59 കോടി രൂപയുടെ പഴയ നോട്ടുകൾ അഞ്ചു ദിവസം കൊണ്ട് മാറ്റിയെടുത്തുവെന്ന രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയുടെയും ആരോപണത്തിനെതിരെ ബാങ്ക് നൽകിയ പരാതിയിലാണ്, ഇരുവരോടും ഹാജരാകാൻ അഡീഷനൽ മെേട്രാപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ബാങ്ക് ചെയർമാൻ അജയ് പേട്ടൽ നൽകിയ പരാതിയിൽ മേയ് 27ന് മുമ്പ് ഹാജരാകണമെന്ന് ഏപ്രിൽ ഏഴിന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച രേഖകൾ ഗുജറാത്തി ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് തർജമ ചെയ്യാൻ കൂടുതൽ സമയം ആവശ്യമുള്ളതിനാൽ കുറച്ചുകൂടി സാവകാശം വേണമെന്ന് രാഹുലിൻെറ അഭിഭാഷകൻ തിങ്കളാഴ്ച അപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് ജൂലൈ 12ന് ഇരുവരോടും ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.