വഴിക്കടവ് ആനമറിയിലെ എക് സൈസ് ചെക് പോസ്റ്റിൽ
പുതിയ കണ്ടെയ്നർ സ്ഥാപിക്കുന്നു
നിലമ്പൂർ: വഴിക്കടവ് ആനമറിയിലെ എക് സൈസ് ചെക് പോസ്റ്റിൽ പുതിയ കണ്ടെയ്നർ സ്ഥാപിച്ചു. നിലവിലുള്ള സ്ഥലത്ത് തന്നെയാണിത്. കണ്ടെയ്നറിന്റെ 75 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. ഈ മാസം തന്നെ പുതിയ കണ്ടെയ്നറിൽ ചെക് പോസ്റ്റ് പ്രവർത്തനം തുടങ്ങും. അസൗകര്യങ്ങൾ കാരണം ചെക്ക് പോസ്റ്റ് വഴിക്കടവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം കെ.എൻ.ജി റോഡിലേക്ക് മാറ്റാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ അവിടെയും സൗകര്യങ്ങൾ പരിമിതമായതിനാൽ നിലവിലുള്ള സ്ഥലത്തുതന്നെ പുതിയ കണ്ടെയ്നർ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇൻസ്പെക്ടർ ഉൾപ്പെടെ ഒരേ സമയം ആറ് ജീവനക്കാരാണ് കണ്ടെയ്നറിൽ താമസിച്ച് ചെക് പോസ്റ്റിൽ ജോലി ചെയ്തുവരുന്നത്. നിലവിൽ സമീപത്തെ സ്വകാര്യവ്യക്തിയുടെ രണ്ട് മുറി കെട്ടിടത്തിലാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.