കാളികാവ്: ആമപ്പൊയിൽ കൈതമണ്ണ ക്ഷേത്രത്തിന് സമീപം ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടു. തിങ്കളാഴ്ച പുലർച്ച നാല് മണിയോടെ പൂളക്കൽ മണികണ്ഠനാണ് റബർ തോട്ടത്തിൽ പുലിയെ കണ്ടത്. പതിവുപോലെ ഇയാൾ റബർ ടാപ്പിങ് നടത്താൻ തോട്ടത്തിലെത്തിയപ്പോൾ പത്ത് മീറ്റർ മുമ്പിൽ നല്ല പൊക്കമുള്ള ഒരു ജീവി നിൽക്കുന്നത് കണ്ടു. തലയിൽ വെച്ച സെർച് ലൈറ്റിന്റെ സഹായത്താൽ കണ്ടത് പുലിയാണെന്ന് വ്യക്തമായി.
മണികണ്ഠൻ ബഹളംവെച്ചതോടെ പുലി തൊട്ടടുത്ത കവുങ്ങിൻ തോട്ടത്തിലേക്ക് ഓടിമറയുകയായിരുന്നു. കൈതമണ്ണയിൽ പുലിയെ കണ്ടതോടെ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. തോട്ടത്തിൽ കാൽപ്പാട് പരിശോധിച്ചെങ്കിലും പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, താൻ കണ്ടത് പുലിയാണെന്ന് മണികണ്ഠൻ ഉറപ്പിച്ചു പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെറുത്ത്, മട്ടമല ഭാഗങ്ങളിലും ജനവാസ കേന്ദ്രങ്ങളിൽ നാട്ടുകാർ പുലിയെ കണ്ടിരുന്നു. പ്രഭാത നടത്തത്തിന് പോകുന്നവരാണ് പുലിയെ കണ്ടത്.പ്രദേശത്ത് പുലിഭീതി പടർന്നതോടെ വെള്ളയൂർ വില്ലേജ് ഓഫിസ് അധികൃതർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.