ന​വീ​ക​രി​ച്ച കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ: ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ഇ​ന്ന്

കു​റ്റി​പ്പു​റം: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​ൻ മു​ഖേ​ന നി​ർ​വ​ഹി​ക്കും.

എം.​പി​മാ​രാ​യ അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ്, പി.​പി. സു​നീ​ർ, പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

പു​തു​മോ​ടി​യി​ൽ സ്റ്റേ​ഷ​ൻ

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നി​രു​ന്ന കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പു​തി​യ വെ​യി​റ്റി​ങ് ഏ​രി​യ, എ​യ​ർ​ക​ണ്ടീ​ഷ​ൻ വെ​യ്റ്റി​ങ് ഹാ​ൾ, ന​വീ​ക​രി​ച്ച ശു​ചി​മു​റി​ക​ൾ, നൂ​റി​ൽ​പ​രം കോ​ൺ​ക്രീ​റ്റ് ഇ​രി​പ്പി​ട​ങ്ങ​ൾ, വെ​യ്റ്റി​ങ് ഷെ​ൽ​ട്ട​റു​ക​ൾ, ചാ​ർ​ജി​ങ് പോ​യ​ന്റു​ക​ൾ, ത​റ​യോ​ടു​ക​ളു​മാ​യു​ള്ള പ്ലാ​റ്റ്ഫോം, ഇ​രു പ്ലാ​റ്റ്ഫോ​മു​ക​ളി​ലു​മാ​യി ന​വീ​ക​രി​ച്ച പാ​ർ​ക്കി​ങ് ഗ്രൗ​ണ്ട്, ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. കൂ​ടാ​തെ സി​സി​ടി​വി സം​വി​ധാ​ന​വും, കോ​ച്ച് ഇ​ൻ​ഡി​ക്കേ​ഷ​ൻ ബോ​ർ​ഡു​ക​ളും സൂ​ച​ന ബോ​ർ​ഡു​ക​ളും സൈ​ൻ ബോ​ർ​ഡു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2023 പ​കു​തി​യോ​ടെ ആ​രം​ഭി​ച്ച ആ​ദ്യ​ഘ​ട്ട സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2024 മാ​ർ​ച്ചി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2025 ജ​നു​വ​രി​യോ​ടെ ര​ണ്ടാം പ്ലാ​റ്റ്ഫോം എ​ൻ​ട്രി പാ​ർ​ക്കി​ങ് ഗ്രൗ​ണ്ട് നി​ർ​മാ​ണ​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി.

ര​ണ്ടാം പ്ലാ​റ്റ്ഫോം എ​ൻ​ട്രി പാ​ർ​ക്കി​ങ്

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ പൂ​ട്ടു​ക​ട്ട വി​രി​ച്ചു​ള്ള പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ന്റെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പു​തി​യ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ട് നി​ല​വി​ൽ വ​ന്ന​തോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട് വാ​ഹ​ന​ത്തി​ൽ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ൽ എ​ത്താ​ൻ സൗ​ക​ര്യ​മാ​കും. ഇതുവരെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മേൽപാലം വഴി എത്തേണ്ടിയിരുന്നു. ഇനി രണ്ടാം പ്ലാറ്റ്ഫോമിലെത്താൻ ആറുവരിപ്പാത വഴി അത്താണി ബസാറിൽനിന്ന് തിരിഞ്ഞ് പഴയ റോഡിലൂടെ വടക്കേ അങ്ങാടിയിലെത്തി പാർക്കിങ് ഗ്രൗണ്ടിൽ പ്രവേശിക്കാം.

Tags:    
News Summary - Kuttipuram Railway Station: Second phase inauguration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.