പോത്തുവെട്ടിയിൽ കത്തിനശിച്ച ഫർണിച്ചർ ഷെഡുകൾ
എടവണ്ണ: പത്തപ്പിരിയം പോത്തുവെട്ടിയിൽ ഫർണിച്ചർ ഷെഡുകൾ കത്തിനശിച്ചു. തിങ്കളാഴ്ച അർധരാത്രി 12:30ഓടെയാണ് തീപിടിത്തമുണ്ടായത്.എടവണ്ണ സ്വദേശി വയലിലകത്ത് സുനീർ, മഞ്ചേരി സ്വദേശി പൊറ്റംകോടൻ ഷംസു എന്നിവരുടെ ഉടമസ്ഥതയിലുള്ള മരപ്പണി ശാലകളാണ് കത്തിനശിച്ചത്. മര ഉരുപ്പടികളും, ഉപകരണങ്ങളും നിർമാണം കഴിഞ്ഞ് വിൽപനക്ക് കയറ്റിയയക്കാൻ വെച്ച ഫർണിച്ചറും ഉൾപ്പെടെ കത്തിനശിച്ചു. 55 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിരുവാലി, മഞ്ചേരി, നിലമ്പൂർ, എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂനിറ്റുകളും ഇ.ആർ.പി.എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്ത തീ നിയന്ത്രണവിധേയമാക്കിയതിനാൽ സമീപത്തുള്ള മരപ്പണി ശാലകളിലേക്ക് തീ പടരാതെ സൂക്ഷിക്കാനായി. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.