പ്ര​തി മു​ജീ​ബി​നെ പാ​ല​പ്പു​റ പ​ള്ളി​യി​ൽ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​പ്പോ​ൾ

കോട്ടക്കൽ പാലപ്പുറ പള്ളിയിലെ മോഷണം; പ്രതി പിടിയിൽ

കോ​ട്ട​ക്ക​ൽ: ജു​മാ​മ​സ്ജി​ദി​ൽ ക​ട​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് പു​നൂ​ർ ക​ക്കാ​ട്ടു​മ്മ​ൽ മു​ജീ​ബി​നെ​യാ​ണ് (കോ​യ-43) കോ​ട്ട​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ദീ​പ കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച കോ​ട്ട​ക്ക​ൽ പാ​ല​പ്പു​റ പ​ള്ളി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

90,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി. മോ​ഷ​ണ​ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ മു​ജീ​ബി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കു​ന്നം​കു​ളം, പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി, മാ​വൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ. ശി​ക്ഷ ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. മോ​ഷ്ടി​ച്ച പ​ണം ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് ഇ​യാ​ൾ ന​ൽ​കി​യ മൊ​ഴി. റ​മ​ദാ​ൻ കാ​ല​ത്ത് തി​ര​ക്കു​ള്ള പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

പ​ള്ളി​വ​ള​പ്പി​ലെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​യെ പ​ള്ളി​യി​ലെ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി. എ​സ്.​ഐ​മാ​രാ​യ സു​രേ​ഷ്, സെ​ബാ​സ്റ്റ്യ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ് ചാ​ക്കോ, ഹ​ബീ​ബ്, സി​പി.​ഒ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Theft at Palapura church in Kottakkal; Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.