വേങ്ങര: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സമാനതകളില്ലാത്ത സാന്ത്വന സ്പർശമാണ് ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയെന്ന് ഹെൽത്ത് കെയർ ചെയർമാൻ എം.ഐ. അബ്ദുൽ അസീസ്. വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനസ്സും വളർത്തി എടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച നാലുലക്ഷം രൂപ ഏറ്റുവാങ്ങുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ ചെയർമാൻ പി. അബ്ദുറഹ്മാനിൽനിന്ന് എം.ഐ. അബ്ദുൽ അസീസ് ചെക്ക് ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ ഐൻ മറിയം, ഇ.കെ. നഹന, ആയിശ നശ്വ, നിദാൽ ഈസ, നിഷാൻ അഹ്മ്ദ്, മുഹമ്മദ് റസിൻ ഷാ, ജാനവിക, ഇസ യശ്വി, സി.എച്ച്. മൻഹ, മിസ്ല മറിയം, ബിലാൽ യസാൻ ഫാറൂഖ്, അന മെഹ്വിഷ്, ‘മാധ്യമം’ ഹെൽത്ത് കെയർ സ്കൂൾ കോഓഡിനേറ്റർ പി. ശിജിത, ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച ക്ലാസ് ടീച്ചർ ഫാത്തിമ ഷെമീന എന്നിവർക്ക് മാധ്യമത്തിന്റെ ഉപഹാരം സമർപ്പിച്ചു.
സ്കൂൾ ചെയർമാൻ പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മലബാർ സെൻട്രൽ സ്കൂൾ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ സലീം, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ലാഹ്, എ.ആർ. നഗർ മാധ്യമം ഏരിയ കോഓഡിനേറ്റർ പ്രഫ. ഹംസ അരീക്കൻ, അഡ്മിനിസ്ട്രേറ്റർ കെ. അബ്ദുൽ സലാം, ട്രസ്റ്റ് മെമ്പർമാർ സി.പി. യൂനുസ്, വൈസ് പ്രിൻസിപ്പൽ ഇർഷാന അമരക്കാടൻ, സ്റ്റാഫ് സെക്രട്ടറി എം.കെ. മുഹ്സിന, സ്കൂൾ പാർലമെന്റ് മെംബർമാരായായ നിഷ്മൽ പൂങ്ങാടൻ, നുസിൽ റഹ്മാൻ, ഫർഹാ ശാഫി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ജംഷീർ നഹ സ്വാഗതവും മോറൽ ഡിപ്പാർട്ട്മെന്റ് ഹെഡ് അബ്ബാസ് കല്ലിങ്ങൽ നന്ദിയും മുഹമ്മദ് മാസിൻ പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.