മൊ​ബൈ​ൽ വ​ഴി വായ്പക്ക് ശ്ര​മി​ച്ച യു​വാ​വി​ന്റെ ഫോ​ൺ ഹാ​ക്ക് ചെ​യ്ത​താ​യി പ​രാ​തി

ച​ങ്ങ​രം​കു​ളം: ഓ​ൺ​ലൈ​ൻ ആ​പ്പി​ൽ​നി​ന്ന് വായ്പ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന്റെ മൊ​ബൈ​ൽ ഹാ​ക്ക് ചെ​യ്‌​ത്‌ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം ത​ട്ടാ​ൻ ശ്ര​മം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൂ​ക്കു​ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ലോ​ൺ ആ​പ് ത​ട്ടി​പ്പ് സം​ഘം കെ​ണി​യി​ൽ​പെ​ടു​ത്തി​യ​ത്.

മൊ​ബൈ​ൽ ഹാ​ക്ക് ചെ​യ്ത‌് ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്‌​ത്‌ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും ത​ട്ടി​യെ​ടു​ക്കാ​നും ശ്ര​മം ന​ട​ന്നു. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത‌് പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ന്റെ​യും സൈ​ബ​ർ സെ​ക്യൂ​രി​റ്റി ടീ​മി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ലി​ൽ ലോ​ൺ ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്‌​ത് പ​ണം എ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വി​ന് പ​ണം എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് ശ്ര​മം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന​കം ത​ട്ടി​പ്പ് സം​ഘം യു​വാ​വി​ന്റെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ടു​ക്കു​ക​യും മൊ​ബൈ​ൽ പൂ​ർ​ണ​മാ​യും ഹാ​ക്ക് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ന്റെ അ​ക്കൗ​ണ്ടി​ൽ മു​മ്പ് ബാ​ല​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന പ​ണം ത​ട്ടി​പ്പ് സം​ഘം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ന്റെ​യും സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​ക്ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ചി​യ്യാ​നൂ​ർ സ്വ​ദേ​ശി​യാ​യ ഫ​ഹ​ദി​ന്റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ യു​വാ​വി​ന്റെ പ​ണം ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ നി​ന്ന് തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്‌​തു.

ഉ​ത്ത​രേ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ൺ ആ​പ് ത​ട്ടി​പ്പ് സം​ഘ​മാ​ണ് പി​ന്നി​ലെ​ന്നും ഇ​ത്ത​രം ത​ട്ടി​പ്പി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Complaint alleging that the phone of a young man who tried to apply for a loan through his mobile phone was hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.