ഗ്യാലറിയുടെ രൂപരേഖ
മഞ്ചേരി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 2.25 കോടി ഉപയോഗിച്ച് നിർമിക്കുന്ന മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗാലറി നിർമാണത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച നടക്കും. വൈകീട്ട് 4.30ന് മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ശിലാസ്ഥാപനം നിർവഹിക്കും. 120 മീറ്റർ നീളത്തിൽ ആറ് സ്റ്റെപ്പുകളാണ് ഗാലറിയിൽ ഉണ്ടാവുക.
റോഡിൽനിന്ന് അഞ്ച് മീറ്റർ നീളത്തിൽ വിടുന്നതിനാൽ കാർ പാർക്കിങ്ങിനുള്ള സംവിധാനവും ഉണ്ടാവും. ഗാലറിക്ക് മേൽക്കൂരയും വോളിബാൾ കോർട്ടിനു സമീപം നാല് സ്റ്റെപ്പുകളോടും കൂടിയ ഗാലറിയുമാണ് ഉണ്ടാകുക. പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡാണ് പ്രവൃത്തിയുടെ കരാറെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.