രണ്ടാമൂഴത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല - മോഹന്‍ലാല്‍ ദുബൈ: എം.ടിയുടെ രണ്ടാമൂഴത്തില്‍ ഭീമെൻറ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. രണ്ടാമൂഴം യാഥാർത്ഥ്യമാവുമോ എന്നറിയാന്‍ പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുകയാണ്. ലൂസിഫറിെൻറ ട്രെയിലര്‍ റിലീസിങിന് മുന്നോടിയായി ദുബൈയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. താന്‍ മീശപിരിച്ചും, മുണ്ട് മടക്കിയും വന്നാല്‍ സിനിമ വിജയിക്കും എന്നത് തെറ്റിദ്ധാരണയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലൂസിഫര്‍ ഒരു രാഷ്ട്രീയസിനിമയല്ലെന്ന് സംവിധായകന്‍ പ്രിഥ്വിരാജ് പറഞ്ഞു. രാഷ്ട്രീയം ഈ സിനിമയുടെ പശ്ചാത്തലം മാത്രമാണ്. ട്രെയിലര്‍ കണ്ട് സിനിമയെ വിലയിരുത്തരുത്. ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ലൂസിഫറില്‍ അവതരിപ്പിക്കുന്നത് സംവിധായകന്‍ ഫാസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.