കോട്ടക്കൽ വാഹനങ്ങൾ ഉരസി; അക്രമാസക്തനായ യുവാവ് കാർ തകർത്തു

കോട്ടക്കൽ: കാറിൽ ബൈക്ക് ഉരസിയത് ചോദ്യം ചെയ്തതിന് ബൈക്ക് യാത്രികൻ അക്രമാസക്തനായി. ചങ്കുവെട്ടി കോട്ടക്കൽ റോഡിൽ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. യു ടേൺ തിരിക്കുന്നതിനിടെ കാറിൽ ഇരുചക്രവാഹനമിടിക്കുകയായിരുെന്നന്ന് യാത്രക്കാർ പറയുന്നു. ചോദ്യം ചെയ്തതോടെ യുവാവ് കാറിലെ യാത്രികർക്ക് നേരെ തിരിഞ്ഞു. കാറി​െൻറ ഗ്ലാസുകൾ തകർത്ത നിലയിലാണ്. കാറി​െൻറ മുകളിൽ കയറിയായിരുന്നു പിന്നീടുള്ള അഭ്യാസം. ഇതോടെ മറ്റുയാത്രക്കാരും നാട്ടുകാരും പൊലീസിനെ വിവരമറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ യാത്രക്കാർ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.