ചെര്‍പ്പുളശ്ശേരി: നഗരസഭയിലെ പി.എം.വൈ.ഐ (പ്രധാനമന്ത്രി ആവാസ് യോജന) -ലൈഫ് മൂന്നാം ഘട്ട നഗരസഭ ചെയർപേഴ്സൺ ശ്രീലജ വ ാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പി. രാംകുമാര്‍, നഗരസഭ സെക്രട്ടറി ഇന്‍ചാർജ് വി. ഭരതന്‍ എന്നിവർ സംസാരിച്ചു. മൂന്നാംഘട്ടത്തില്‍ 222 ഗുണഭോക്താക്കളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. വിളയൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം ഒമ്പതേകാൽ പവൻ കവർന്നു പട്ടാമ്പി: വിളയൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. രണ്ടുലക്ഷം രൂപയുടെ ഒമ്പതേകാൽ പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. കടുക്കാംകുന്ന് മോതികുന്നത്ത് ശൈലജയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീട്ടുകാർ ചികിത്സാർഥം പുറത്തായിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്ന നിലയിൽ കണ്ടത്. കൊപ്പം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.