കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നൂറ് അടി ഉയരത്തില്‍ പുതിയ ദേശീയ പതാക സ്ഥാപിച്ചു. മുഴുവന്‍ വിമാനത ്താവളങ്ങളിലും ഒരേരീതിയില്‍ പതാക സ്ഥാപിക്കുന്നതിെൻറ ഭാഗമായാണിത്. 20 ലക്ഷം രൂപ ചെലവിൽ സ്റ്റീലിൽ വെള്ളിപൂശിയ കൂറ്റന്‍ തൂണ്‍ ഇതിനായി നിര്‍മിച്ചു. 30 അടി നീളത്തിലും 20 അടി വീതിയിലുമാണ് പതാകയുള്ളത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരമേഖലകളെ ബന്ധിപ്പിക്കാൻ ഉഡാന്‍ പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് 255 കോടി ചെലവിടുമെന്നും കരിപ്പൂരിനും ഇതിെൻറ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31 മുതല്‍ ഡല്‍ഹിയിലേക്ക് കരിപ്പൂരില്‍നിന്ന് വിമാന സര്‍വിസ് ഉണ്ടാകുമെന്നും കണ്ണന്താനം പറഞ്ഞു. പി.വി. അബ്ദുൽ വഹാബ് എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ, വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.