നഗരത്തിൽ പുതിയ ബൈപാസ് കോട്ടപ്പടിയിൽനിന്ന് പണിക്കച്ചിറ റോഡ് വഴി കിഴക്കേത്തലയിലേക്കാണ് നിർമിക്കുന്നത് മലപ ്പുറം: മലപ്പുറം നഗരത്തിൽ പുതിയ ബൈപാസ് നിർമിക്കുന്നു. കോട്ടപ്പടിയിൽനിന്ന് പണിക്കച്ചിറ റോഡ് വഴി കിഴക്കേത്തലയിലേക്കാണ് നിർമിക്കുന്നത്. പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 58 ലക്ഷം അനുവദിച്ചു. കിഴക്കേത്തല ചെത്തുപാലം വളവിന് സമീപത്താണ് റോഡ് എത്തിച്ചേരുക. വലിയതോടിന് പണിക്കച്ചിറയിൽ പാലം നിർമിക്കും. മാർച്ചിന് മുമ്പ് പണി തുടങ്ങാനാണ് തീരുമാനം. റോഡിെൻറ എസ്റ്റിമേറ്റ് നടപടി പുരോഗമിക്കുകയാണ്. നിലവിലുള്ള പണിക്കച്ചിറ റോഡ് വീതികൂട്ടും. പ്രധാനമായും പാലത്തിനാണ് ഫണ്ട് ചെലവാകുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.